ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

സ്വച്ഛ് ഭാരത് (ക്ലീൻ ഇന്ത്യ )

സൃഷ്ടിച്ചത് : 04/07/2014
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് (ക്ലീന്‍ ഇന്ത്യ) ആഹ്വാനത്തിന് മറുപടിയായി, ചൂലെടുത്ത് ശുചീകരണ പ്രതിജ്ഞയെടുക്കുന്ന ആവേശകരമായ ഒരു തരംഗത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. 2019 ല്‍ ബാപ്പുവിന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ആദരാഞ്ജലിയാണ് ശുചിത്വ ഇന്ത്യയെന്ന് പ്രസ്താവിച്ചുകൊണ്ട് പ്രധാനമന്ത്രി പൗരന്മാര്‍ക്ക് ഒരു സന്ദേശം എഴുതി. എല്ലാ വര്‍ഷവും കുറഞ്ഞത് നൂറ് മണിക്കൂറെങ്കിലും ശുചിത്വത്തിനായി നീക്കിവയ്ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയെ ഇനിയും അശുദ്ധമായി തുടരാന്‍ അനുവദിക്കില്ല. ഒക്ടോബര്‍ 2-ന് ദൗത്യം ആരംഭിച്ചതിന്് ശേഷം പ്രധാനമന്ത്രി രാജ്പഥില്‍ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ശ്രീ മോദി രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം വാല്‍മീകി ബസ്തി (ഒരു ഹൗസിംഗ് കോളനി) സന്ദര്‍ശിച്ചു, അവിടെ പ്രതീകാത്മക തുടക്കത്തിനായി അദ്ദേഹം തെരുവുകള്‍ തൂത്തുവാരി.

രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ദൗത്യം വ്യാപിച്ചു. ദൗത്യത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനായി സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട വിവിധ ജോലികളും ചര്‍ച്ചകളും മൈഗവ് പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചു. പ്രചാരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍,

MyGov has introduced a creative and collaborative platform, https://swachhbharat.mygov.in/ where citizens can share their contributions to this remarkable movement with pictures and videos.

പൊതു കെട്ടിടങ്ങളും സമീപ പ്രദേശങ്ങളും വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും വിവിധ ശ്രമങ്ങള്‍ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും അവരുടെ @nic.in അല്ലെങ്കില്‍ @gov.in അക്കൗണ്ടുകള്‍ ഉപയോഗിച്ച് കാമ്പെയ്നിന് കീഴില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നേരിട്ട് ലോഗിന്‍ ചെയ്യാം.