ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

സാംസ്കാരിക മന്ത്രാലയം

സൃഷ്ടിച്ചത് : 16/12/2015
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃക സംരക്ഷണവും, കലയുടെയും സംസ്‌കാരത്തിന്റെയും പ്രോത്സാഹനവും സാംസ്‌കാരിക മന്ത്രാലയം കൈകാര്യം ചെയ്യുന്നു. രണ്ട് അനുബന്ധ ഓഫീസുകള്‍, ആറ് സബോര്‍ഡിനേറ്റ് ഓഫീസുകള്‍, മുപ്പത്തിയഞ്ച് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടോടി, പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏഴ് സോണല്‍ കള്‍ച്ചറല്‍ സെന്ററുകളുണ്ട്. കൂടാതെ, നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ്‌സ്, നാഷണല്‍ മിഷന്‍ ഫോര്‍ മോണുമെന്റ്‌സ് ആന്‍ഡ് ആന്റിക്വിറ്റീസ്, നാഷണല്‍ മിഷന്‍ ഓണ്‍ ലൈബ്രറീസ്, ഗാന്ധി ഹെറിറ്റേജ് സൈറ്റ്‌സ് മിഷന്‍ എന്നീ നാല് നാഷണല്‍ മിഷനുകളും ഉണ്ട്.

ദൃശ്യപരവും അമൂര്‍ത്തവുമായ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണവും വികസനവും പ്രോത്സാഹനവും ഈ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്്, കൂടാതെ നിരവധി വിജ്ഞാന വിഭവ കേന്ദ്രങ്ങളും കൈകാര്യം ചെയ്യുന്നു. കൂടാതെ, ഗാന്ധിയന്‍ പൈതൃകം സംരക്ഷിക്കാനും സുപ്രധാന ചരിത്രസംഭവങ്ങളും ശതാബ്ദികളും അനുസ്മരിക്കാനും മന്ത്രാലയത്തിന് ബാധ്യതയുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വഴി ദേശീയ പ്രാധാന്യമുള്ള എല്ലാ കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെയും സംരക്ഷണം മന്ത്രാലയം ഏറ്റെടുക്കുന്നുണ്ട്. അതുപോലെ, രാജ്യത്തെ മ്യൂസിയം പ്രസ്ഥാനത്തെയും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട മ്യൂസിയങ്ങളില്‍ ഭൂരിഭാഗവും ഇതിന്റെ ഭരണ നിയന്ത്രണത്തിലാണ്. പ്രാദേശിക മ്യൂസിയങ്ങളെ ഗ്രാന്റ് ഇന്‍ എയ്ഡുകളിലൂടെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. അമൂര്‍ത്തമായ പൈതൃകത്തെക്കുറിച്ച്, ദൃശ്യ, സാഹിത്യ കലകള്‍ അവതരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍, വ്യക്തികളുടെ ഗ്രൂപ്പുകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവയ്ക്ക് മന്ത്രാലയം സാമ്പത്തിക പിന്തുണ നല്‍കുന്നു. അതുപോലെ, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ വഴി കലാ സാംസ്‌കാരിക രംഗത്തെ മികവിനെ അംഗീകരിക്കുന്നതിന്‍ മന്ത്രാലയം അതിന്റെ സംഘടനകളിലൂടെ ഇടപെടുന്നുണ്ട്. നമ്മുടെ പാരമ്പര്യത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും പശ്ചാത്തലത്തില്‍ സമകാലിക പ്രസക്തിയുള്ള ഊര്‍ജ്ജസ്വലമായ നാടക പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഇടപെടുന്നുണ്ട്.

രാജ്യത്തെ പ്രധാന ലൈബ്രറികളുടെയെല്ലാം സൂക്ഷിപ്പുകാരന്‍ കൂടിയാണ് മന്ത്രാലയം. ലൈബ്രറി വികസനത്തിനായി ഗ്രാന്റ് ഇന്‍ എയ്ഡ് വിപുലീകരിക്കുന്നതോടൊപ്പം ലൈബ്രറി വികസനവുമായി ബന്ധപ്പെട്ട എല്ലാ നയപരമായ കാര്യങ്ങളുടെയും ചുമതലയും ഇത് വഹിക്കുന്നു. നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ വഴി രാജ്യത്തെ എല്ലാ ആര്‍ക്കൈവ്‌സ് രേഖകളുടെയും പരിപാലനം മന്ത്രാലയത്തിനാണ്. സാരനാഥ്, വാരാണസി, ലേ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ സ്ഥാപനങ്ങള്‍ വഴി ബുദ്ധ, ടിബറ്റന്‍ സംസ്‌കാരം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം ഇടപെടുന്നുണ്ട്.

കലാ-സാംസ്‌കാരിക രംഗത്ത് മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വളരെ ആസൂത്രിതമായ ശേഷി വികസിപ്പിക്കുന്ന പരിപാടിയാണ് മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്നത്. സ്‌കൂള്‍ ഓഫ് ആര്‍ക്കിയോളജി, സ്‌കൂള്‍ ഓഫ് ആര്‍ക്കൈവ്‌സ്, നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട്, ഏഷ്യാറ്റിക് സൊസൈറ്റി, മൗലാനാ അബുല്‍ കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, കലാക്ഷേത്ര ഫൗണ്ടേഷന്‍ എന്നിവ നല്‍കുന്ന വിവിധ കോഴ്‌സുകളും മന്ത്രാലയത്തിന്റെ ശേഷി വികസന പരിപാടികളുടെ ഉദാഹരണങ്ങളാണ്.

വിദേശത്ത് ഇന്ത്യയുടെ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ മന്ത്രാലയം അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം അടയാളപ്പെടുത്തുന്നു, കൂടാതെ ഈ മേഖലയില്‍ വിവിധ UNESCO കണ്‍വെന്‍ഷനുകള്‍ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തവും വഹിക്കുന്നു.

കൂടുതൽ വിവരങ്ങള്‍ക്ക് സന്ദർശിക്കുക:

https://indiaculture.gov.in/
https://www.facebook.com/indiaculture.goi
https://twitter.com/MinOfCultureGoI
https://www.youtube.com/user/sanskritigoi

സംസ്കൃതി ആപ്പ്

https://apps.mgov.gov.in/details?appid=760