ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഗ്രാമ വികസനം

സൃഷ്ടിച്ചത് : 22/12/2015
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

ഗ്രാമീണ വികസനം ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തെയും വലിയ സാമൂഹിക പരിവർത്തനത്തെയും സൂചിപ്പിക്കുന്നു. ഗ്രാമീണ വികസന പരിപാടികളിൽ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, ആസൂത്രണത്തിൻറെ വികേന്ദ്രീകരണം, ഭൂപരിഷ്കരണങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുക, ഗ്രാമീണ ജനങ്ങൾക്ക് മികച്ച സാധ്യതകൾ ലഭ്യമാക്കുന്നതിൻ കൂടുതൽ വായ്പ ലഭ്യമാക്കുക എന്നിവയാണ്‌ വിഭാവനം ചെയ്യുന്നത്.

കൃഷി, വ്യവസായം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യം, അനുബന്ധ മേഖലകള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കിയത് താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടല്‍ കൊണ്ട് ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ പര്യാപ്തമായാല്‍ മാത്രമേ ത്വരിതഗതിയിലുള്ള വികസനം സാധ്യമാകൂ എന്ന് പിന്നീട് മനസ്സിലാക്കി.

താഴെപ്പറയുന്ന പ്രധാന പരിപാടികൾ ഗ്രാമപ്രദേശങ്ങളിൽ ഗ്രാമവികസനവകുപ്പ് നടത്തി വരുന്നു

(i) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ)

(ii) സ്വയം തൊഴിലിനും സ്‌കില്‍ ഡെവലെപ്പ്‌മെന്റിനുമായി ദേശീയ ഗ്രാമീണ ഉപജീവന ദൌത്യം (NRLM)

(iii) BPL കുടുംബങ്ങള്‍ക്ക് വീട്‌ നൽകുന്നതിനുള്ള ഇന്ദിര ആവാസ് യോജന (IAY)

(i) ഗുണമേന്മയുള്ള റോഡുകൾ നിർമ്മിക്കുന്നതിൻ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

(v) സാമൂഹ്യ പെൻഷനു വേണ്ടി നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (NSAP)

(vi) മാതൃകാ ഗ്രാമങ്ങൾക്കായുള്ള സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (SAGY)

ശ്യാമപ്രസാദു് മുഖർജി റൂർബൻ മിഷൻ ഫോർ റൂറൽ ഗ്രോത്തു് സെൻററുകൾ

കൂടാതെ, ഗ്രാമീണ പ്രവർത്തകരുടെ ശേഷി വികസനം, ഇൻഫർമേഷൻ, വിദ്യാഭ്യാസം, ആശയവിനിമയം, നിരീക്ഷണം, വിലയിരുത്തൽ എന്നിവയ്ക്കുള്ള പദ്ധതികളും മന്ത്രാലയത്തിനുണ്ട്‌.