ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

പുതിയ വിദ്യാഭ്യാസ നയം .

സൃഷ്ടിച്ചത് : 27/01/2015
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പങ്കാളിത്തവും സമഗ്രവുമായ സമീപനത്തിലൂടെ രാജ്യത്തിനായി ഒരു പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം 1986-ല്‍ രൂപീകരിക്കുകയും 1992-ല്‍ പരിഷ്‌ക്കരിക്കുകയും ചെയ്തു. അതിനുശേഷം നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, അക്കാദമിക്, വ്യവസായം എന്നിവയിലെ മനുഷ്യശേഷിയുടെ കുറവ് ഇല്ലാതാക്കാനായി, ഗുണമേന്മയുള്ള വിദ്യാഭ്യാസം, നവീകരണം, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട് ജനസംഖ്യയുടെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകത നിറവേറ്റുന്നതിനായി ഒരു ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ഈ ആവശ്യത്തിനായി, ഈ ഗ്രൂപ്പിന് കീഴില്‍ ചര്‍ച്ചകള്‍ക്കായി 33 വിഷയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയങ്ങള്‍, സ്‌കൂള്‍ വിദ്യാഭ്യാസം (13 വിഷയങ്ങള്‍), ഉന്നത വിദ്യാഭ്യാസം (20 വിഷയങ്ങള്‍) എന്നീ മേഖലകള്‍ക്കായി പ്രത്യേകം വിഭജിച്ചിരിക്കുന്നു. ഗ്രൂപ്പില്‍ ടാസ്‌ക്കുകളും ചര്‍ച്ചകളും ഉള്‍പ്പെടുന്നു. ടാസ്‌ക്കുകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈന്‍ വേദികളിലുമാണ്. ചര്‍ച്ചകള്‍, ഇതില്‍ പങ്കെടുക്കുന്നവരെ അവരുടെ ചിന്തകളും ആശയങ്ങളും പങ്കിടാന്‍ പ്രാപ്തരാക്കുന്നു..