ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

മൈഗവ് മൂവ് - വോളണ്ടിയർ

സൃഷ്ടിച്ചത് : 15/06/2016
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

നയരൂപീകരണ പ്രക്രിയയിലും തീരുമാനങ്ങളെടുക്കുന്നതിലും ഗവണ്മെന്റുമായും അതിന്റെ പ്രതിനിധി സംഘടനകളുമായും ചര്‍ച്ച നടത്തുന്നതിലും പൗരന്മാരെ പങ്കാളികളാക്കുന്നതിനായി, മൈഗവ് പങ്കാളിത്ത ഭരണത്തിന് അടിത്തറയിട്ടു. ആളുകള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്താന്‍ നിരവധി വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മൈഗവ് നിരവധി മന്ത്രാലയങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഈ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങളില്‍ നിന്നും ഗവണ്‍മെന്റില്‍ നിന്നുമുള്ള നടപ്പിലാക്കാന്‍ കഴിയുന്നതും നൂതനവുമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാല്‍, ഭരണത്തിലെ പൗര പങ്കാളിത്തം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മൈഗവ് സഹായിച്ചു. പങ്കാളിത്ത ഭരണം ശക്തിപ്പെടുത്തുന്നതിനും അത് കൂടുതല്‍ ഫലവത്താക്കുന്നതിനും യോജിച്ച നടപടികള്‍ സ്വീകരിക്കുക, ബന്ധപ്പെട്ട മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും ചുമതലകളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതില്‍ ഉപയോക്താക്കളുമായി ഇടപഴകാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ മൈഗവ് വിഭാവനം ചെയ്തിട്ടുണ്ട്. ഗവണ്മെന്റുമായുള്ള ഉപയോക്താക്കളുടെ ഈ ബന്ധത്തിലൂടെ ഈ പ്രസ്ഥാനത്തെ പൂര്‍ണ്ണമായി വിജയത്തിലെത്തിക്കാന്‍ മൈഗവ് ആഗ്രഹിക്കുന്നു.

മൈഗവ് മൂവ് വോളണ്ടിയര്‍ എന്നത് വോളണ്ടിയര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഒരു കൂട്ടമാണ്, അതിന് കീഴില്‍ ആളുകള്‍ക്ക് ഫിസിക്കല്‍ ഇവന്റുകള്‍, പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് എക്സിക്യൂഷന്‍ എന്നിവയ്ക്ക് സന്നദ്ധരായി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളുമായി ഇടപഴകാനാകും. ഈ സംരംഭം, പൗരന്മാരുടെയും ഗവണ്‍മെന്റിന്റെയും സഹകരണം ഭൗതികവും പ്രത്യക്ഷവുമായ ഫലങ്ങള്‍ നല്‍കും.

നിരവധി വോളണ്ടിയര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന ഫിസിക്കല്‍ ഇവന്റുകള്‍, പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് എക്സിക്യൂഷന്‍ ടാസ്‌ക്കുകള്‍ എന്നിവയ്ക്കായി സന്നദ്ധസേവനം നടത്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളുമായി ഇടപഴകാന്‍ ഈ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.