ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം (MSME)

സൃഷ്ടിച്ചത് : 14/09/2016
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ് (MSME) മേഖല കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളരെ ഊര്‍ജ്ജസ്വലവും ചലനാത്മകവുമായ മേഖലയായി ഉയര്‍ന്നുവന്നിട്ടുണ്ട്. വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ മൂലധനച്ചെലവില്‍ വലിയ തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ MSME കള്‍ നിര്‍ണായക പങ്ക് വഹിക്കുക മാത്രമല്ല, ഗ്രാമീണ-പിന്നാക്ക മേഖലകളുടെ വ്യവസായവല്‍ക്കരണത്തിന് സഹായിക്കുകയും അതുവഴി പ്രാദേശിക അസന്തുലിതാവസ്ഥ കുറയ്ക്കുകയും ദേശീയ വരുമാനത്തിന്റെയും സമ്പത്തിന്റെയും കൂടുതല്‍ തുല്യമായ വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. MSME കള്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് അനുബന്ധ യൂണിറ്റുകളായി പരിപൂരകമായി പ്രവര്‍ത്തിക്കുകയും ഈ മേഖല രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നല്‍കുകയും ചെയ്യുന്നു.

നിലവിലുള്ള സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെയും പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ് (M/o MSME) ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് ഖാദി, ഗ്രാമം, കയര്‍ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള MSME മേഖലയുടെ വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഊര്‍ജ്ജസ്വലമായ MSME മേഖല വിഭാവനം ചെയ്യുന്നു.

ടാസ്ക്കുകൾ, സംവാദങ്ങള്‍, വോട്ടെടുപ്പുകൾ, ബ്ലോഗുകൾ, ചർച്ചകൾ എന്നിവയിലൂടെ പൗരന്റെ കൂടിയാലോചനകൾ സുഗമമാക്കുക എന്നതാണ്‌ ഈ കൂട്ടായ്മയുടെ ലക്ഷ്യം.

Website of the ministry - https://msme.gov.in/
Facebook - https://www.facebook.com/minmsme
Twitter - https://twitter.com/minmsme
MyMSME Page - https://my.msme.gov.in/MyMsme/Reg/Home.aspx