ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഇന്ത്യൻ റെയിൽവേ .

സൃഷ്ടിച്ചത് : 10/11/2014
പ്രവർത്തനങ്ങൾ മുകളിൽ പങ്കെടുക്കാൻ ക്ലിക്കുചെയ്യുക

ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേ ശൃംഖലയുമാണ് രാജ്യത്തെ പ്രധാന ഗതാഗത സംവിധാനമായ ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയിലെ ഗവണ്മെന്റ് വകുപ്പുകളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയാണ്് മുന്‍പന്തിയില്‍. കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം, ഫ്രൈറ്റ് ഓപ്പറേഷന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് അണ്‍റിസര്‍വേഷന്‍ ടിക്കറ്റിംഗ് സിസ്റ്റം, ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് തുടങ്ങിയവ വിജയകരമായി നടപ്പാക്കിയ സംരംഭങ്ങളില്‍ ചിലതാണ്. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനൊപ്പം അപകടങ്ങള്‍ തടയുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി സാധ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ റെയില്‍വേ നിരന്തരം സ്വീകരിച്ചുവരികയാണ്. കാലഹരണപ്പെട്ട ആസ്തികള്‍ യഥാസമയം മാറ്റുക, ട്രാക്കിന്റെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ അവലംബിക്കുക, റോളിങ് സ്റ്റോക്ക്, സിഗ്‌നലിങ്, ഇന്റര്‍ലോക്കിങ് സംവിധാനങ്ങള്‍, സുരക്ഷാ ഡ്രൈവുകള്‍, സുരക്ഷിതമായ രീതികള്‍ പാലിക്കുന്നതിനു് ജീവനക്കാരെ നിരീക്ഷിക്കാനും ബോധവത്കരിക്കാനും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, സുരക്ഷിതമായ രീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പൊതുജന അവബോധ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ സഹായിക്കുന്നതിനായി ഗ്രൂപ്പില്‍ ചേരുക.