ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഉത്തർപ്രദേശ് സേഫ് സിറ്റി ലോഗോ മത്സരം

ഉത്തർപ്രദേശ് സേഫ് സിറ്റി ലോഗോ മത്സരം
ആരംഭ തീയതി:
Jul 25, 2023
അവസാന തീയതി:
Jul 31, 2023
23:45 PM IST (GMT +5.30 Hrs)
Submission Closed

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിർഭയ ഫണ്ട് സ്കീമിന് കീഴിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭം.പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശാക്തീകരണവുമുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ലിംഗാധിഷ്ഠിത അക്രമം കൂടാതെ/അല്ലെങ്കിൽ ഉപദ്രവം കൂടാതെ എല്ലാ അവസരങ്ങളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കാനും സേഫ് സിറ്റി പദ്ധതി ലക്ഷ്യമിടുന്നു

കേന്ദ്ര ഗവണ്മെൻറിൻറെ ഒരു സംരംഭം നിർഭയ ഫണ്ട് പദ്ധതിപൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശാക്തീകരണവുമുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ലിംഗാധിഷ്ഠിത അക്രമം കൂടാതെ/അല്ലെങ്കിൽ ഉപദ്രവം കൂടാതെ എല്ലാ അവസരങ്ങളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കാനും സേഫ് സിറ്റി പദ്ധതി ലക്ഷ്യമിടുന്നു

സുരക്ഷിതമായ നഗര അടിസ്ഥാന സൗകര്യങ്ങളും നിയമ നിർവ്വഹണ ഏജൻസികൾക്ക് കാര്യക്ഷമമായ പ്രവേശനവും നൽകിക്കൊണ്ട് പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ എല്ലാത്തരം കുറ്റകൃത്യങ്ങളും തടയാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഇതുമായി ബന്ധപ്പെട്ട് നഗര വികസന വകുപ്പ്, ഉത്തർ പ്രദേശ് സർക്കാർ സഹകരണത്തോടെ മൈഗവ് ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ സുരക്ഷിത നഗര പ്ലാറ്റ്‌ഫോമിനായി ഒരു ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു, അവിടെ പൗരന്മാരെ അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാനും സുരക്ഷിത നഗര പ്ലാറ്റ്‌ഫോം എന്ന ആശയവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഉതുകുന്ന രീതിയിൽ അനുയോജ്യമായ ഒരു ലോഗോ സൃഷ്ടിക്കാനും അവസരം നൽകുന്നതായിരിക്കും .

ഇന്ത്യയിലെ സുരക്ഷിത നഗരങ്ങൾ
നിർഭയ ഫണ്ടിന് കീഴിലുള്ള എംപവേർഡ് കമ്മിറ്റി തിരഞ്ഞെടുത്ത 8 നഗരങ്ങളിൽ (ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ) സേഫ് സിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകി.

തങ്ങളുടെ നഗരങ്ങൾ സുരക്ഷിതമാക്കാൻ ഉത്തർ പ്രദേശ് സർക്കാർ നടത്തുന്ന കാര്യങ്ങൾ:
ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 18 നഗരങ്ങളെ സുരക്ഷിത നഗരങ്ങളാക്കാൻ ഉത്തർപ്രദേശ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തെ എല്ലാ നഗർ നിഗമുകളും., ആഗ്ര, അയോധ്യ, അലിഗഡ്, ബറേലി, ഫിറോസാബാദ്, ഗാസിയാബാദ്, ഗോരഖ്പൂർ, ഝാൻസി, കാൺപൂർ, ലഖ്‌നൗ (ഇതിനകം തിരഞ്ഞെടുത്തു), മൊറാദാബാദ്, മീററ്റ്, മഥുര, പ്രയാഗ്‌രാജ്, സഹാറൻപൂർ, ഷാജഹാൻപൂർ, വാരണാസി, ഗൗതം ബുദ്ധ നഗർ എന്നിവയാണ് അവ .

ഉത്തർ പ്രദേശ് സേഫ് സിറ്റി ലോഗോ തീം:
UP സേഫ് സിറ്റി ലോഗോ ഉത്തർ പ്രദേശ് കേന്ദ്രീകൃതവും, നിലവിലുള്ള സുരക്ഷിത നഗരത്തിന്റെ മാതൃകയ്ക്ക് അനുസൃതമായിട്ടുള്ളതും ആകണം

മത്സരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്:
UP സംസ്ഥാന അധിഷ്‌ഠിത തീം സംയോജിപ്പിക്കുന്നതിന് നിങ്ങൾ ഒരു ക്രിയാത്മക സമീപനം കൊണ്ടുവരേണ്ടതുണ്ട്. സൂചിപ്പിച്ചിട്ടുള്ളതുപോലെ നിലവിലുള്ള സേഫ് സിറ്റി ലോഗോയുടെ രൂപത്തിൽ ഒരു ലോഗോ നിർമിക്കുകയും, ലോഗോ സൂചിപ്പിക്കുന്ന ആശയം സംബന്ധിച്ച ഒരു ചെറിയ കുറിപ്പിനൊപ്പം MyGov പോർട്ടലിൽ സമർപ്പിക്കണം. കൺസെപ്റ്റ് നോട്ടിൽ നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സ്ഥിരീകരണ ആവശ്യത്തിനായി ആധാർ നമ്പറും ഉൾപ്പെടുത്തേണ്ടതാണ് . തിരഞ്ഞെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതുവരെ കോൺടാക്റ്റ് വിശദാംശങ്ങൾ ഏതെങ്കിലും ബാഹ്യ കക്ഷികളോട് വെളിപ്പെടുത്താൻ പാടുള്ളതല്ല .

ഷോർട്ട് ലിസ്റ്റിംഗ് പ്രക്രിയ
നിങ്ങളുടെ ലോഗോ ചേർക്കുന്നതിനായി ഒരു ലോഗോയിൽ - നിങ്ങളുടെ പേര് സഹിതം സമർപ്പിക്കണം. JPEG / PNG / SVG / PDF ഫോർമാറ്റിൽ കുറഞ്ഞത് 300 DPI ഉള്ള ഫോർമാറ്റ്, പരമാവധി വലുപ്പം 20cm ഉയരത്തോട് കൂടി, മറ്റ് അളവുകൾക്ക് നിയന്ത്രണമില്ല. പ്രസ്‌തുത നിർദേശത്തിൽ നിന്നുള്ള ഏതൊരു മാറ്റവും അയോഗ്യതയ്‌ക്ക് കാരണമാകും .
തിരിച്ചറിയുന്നതിനായി ലോഗോയുടെ അതിരുകൾക്ക് പുറത്ത് ക്യാൻവാസ് സ്‌പെയ്‌സിൽ എഴുതിയ നിങ്ങളുടെ ശരിയായ പേര് നിങ്ങളുടെ ലോഗോയിൽ അടങ്ങിയിരിക്കണം, തുടർന്ന് തിരഞ്ഞെടുത്തതിന് ശേഷം അന്തിമ ഉപയോഗത്തിനായി ക്രോപ്പ് ചെയ്യുന്നതായിരിക്കും . എല്ലാ ഉപയോഗാവകാശങ്ങളും നഗരവികസന വകുപ്പിനു അവകാശപ്പെട്ടതാകുന്നു, കൂടാതെ തിരഞ്ഞെടുത്ത എൻട്രി ഏതെങ്കിലും ക്ലെയിമുകൾക്ക് ബാധ്യസ്ഥനായിരിക്കില്ല.

സെലക്ഷൻ കമ്മിറ്റി എല്ലാ എൻട്രികളളുടെയും കൺസെപ്റ്റ് നോട്ട്, ശരിയായ ഫോർമാറ്റ്, ഉപയോഗിച്ച സർഗ്ഗാത്മക ഭാവന എന്നിവയെ അടിസ്ഥാനമാക്കി ഒരു സൂക്ഷ്മമായി പരിശോധന നടത്തുകയും ഷോർട്ട് ലിസ്റ്റുചെയ്യുകയും ചെയ്യും.

സാങ്കേതിക പാരാമീറ്ററുകൾ:
1. പങ്കെടുക്കുന്നവർ JPEG / PNG / SVG / PDF ഫോർമാറ്റിൽ മാത്രം ലോഗോ അപ്ലോഡ് ചെയ്യണം.
2.ഡിജിറ്റൽ പ്ലാറ്ഫോമിലാണ് ലോഗോ രൂപകല്പന ചെയ്യേണ്ടത്.
3. മത്സരത്തിൽ വിജയിക്കുന്നവർ ഡിസൈൻ എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ, ഓപ്പൺ ഫയൽ ഫോർമാറ്റിൽ സമർപ്പിക്കണം.
4. പങ്കെടുക്കുന്നവർ യഥാർത്ഥ ഡിസൈനുകൾ തന്നെ സമർപ്പിച്ചുവെന്ന് ഉറപ്പുവരുത്തണം.
5 ഓരോ എൻട്രിയും രൂപകൽപ്പന ചെയ്ത ലോഗോയിൽ യുക്തിസഹവും ക്രിയാത്മകവുമായ ചിന്തകളുടെ (100 വാക്കുകളിൽ കൂടരുത്) വിശദമായ യുക്തിയും വിശദീകരണവും സമർപ്പിക്കണം.
ഒരു സോഫ്റ്റ് കോപ്പി ആയി .
6. ലോഗോ നിറത്തോട് കൂടി രൂപകൽപ്പന ചെയ്യണം.
7. ലോഗോ വെബ്‌സൈറ്റിലും/ട്വിറ്റർ/ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലും പ്രസ് റിലീസുകളിലും സ്റ്റേഷനറികൾ പോലെ അച്ചടിക്കാവുന്നവയിലും ഉപയോഗിക്കാവുന്നതായിരിക്കണം.
സൈനേജ്, ലേബലുകൾ മുതലായവ, മാസികകൾ, പരസ്യങ്ങൾ, ഹോൾഡിംഗുകൾ, സ്റ്റാൻഡീസ്, ബ്രോഷറുകൾ, ലഘുലേഖകൾ, സുവനീറുകൾ, മറ്റ് പരസ്യങ്ങൾ
സേഫ് സിറ്റിയുടെപ്രചാരണത്തിനുളള വിപണന സാമഗ്രികൾ.
8. ലോഗോ ചിത്രം കുറഞ്ഞത് 300 DPI ഉയർന്ന റെസല്യൂഷനിൽ ആയിരിക്കണം.
9. 100% സ്ക്രീനിൽ കാണുമ്പോൾ ലോഗോ വൃത്തിയായി കാണണം (പിക്സലേറ്റഡ് അല്ലെങ്കിൽ ബിറ്റ്-മാപ്പ് ചെയ്തതല്ല).
10. കമ്പ്രസ് ചെയ്തതോ സെല്ഫ് എക്സ്ട്രാക്റ്റ് ചെയ്തതോ ആയ ഫോർമാറ്റുകളിൽ എൻട്രികൾ സമർപ്പിക്കാൻ പാടില്ല.
11. ലോഗോ ഡിസൈനിൽ ഇമ്പ്രഷൻ അല്ലെങ്കിൽ വാട്ടർമാർക്ക് പാടില്ല.
12. ലോഗോ ഉത്തർപ്രദേശ് സംസ്ഥാനത്തിൻറെ പശ്ചാത്തലത്തിലായിരിക്കണം
13. സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 31, 6:00 PM ആണ്

വിലയിരുത്തൽ മാനദണ്ഡം:
1. ഇനിപ്പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എൻട്രികൾ തിരഞ്ഞെടുക്കപ്പെടും:
- സേഫ് സിറ്റി എന്ന പേരിലും മൊത്തത്തിലുള്ള തീമുമായിയുള്ള സമന്വയം
- സർഗാത്മകത
-മൌലികത
- ലാളിത്യം
- പ്രചോദനാത്മക ഘടകം
2. ഏതെങ്കിലും കാറ്റഗറിയിൽ ആവശ്യമുള്ളതിനേകാൾ കൂടൂതൽ വിജയികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിന്റെ സഹായത്തോടെ വിജയിയെ തിരഞ്ഞെടുക്കും
3. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം അന്തിമവും എല്ലാ മത്സരാർത്ഥികൾക്കും ബാധകവുമാണ് .
സെലക്ഷൻ കമ്മിറ്റി പങ്കെടുക്കുന്ന ആർക്കും വിശദീകരണമോ ഏതെങ്കിലും, മറ്റ് തീരുമാനമോ അറിയിക്കുന്നതല്ല.

പ്രതിഫലം:
തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശന സമ്മാനം 21,000 രൂപയാണ് .

ഇ-ടാസ്കിനു കീഴിലുള്ള സബ്മിഷനുകൾ
444
മൊത്തം
2
അംഗീകരിക്കപ്പെട്ട
442
അണ്ടർ റിവ്യൂ
Reset
Showing 2 Submission(s)
ansharya_10
Baas Image 17910
Ansh Arya 9 months 3 weeks ago

HELLO,
I think "women is the backbone of country'which we needs to take care and protect. Women needs to be free like birds , glow and beautify like lotus and tough like mountains and UP has specially all these things . we just need to make socially and mentally developed society.

mygov_169054337586299111
ATUL_3014
Baas Image 7250
ATUL 9 months 3 weeks ago

गुरु जिन्दगी मैं एक मर्गदर्शक की तरह होता है जो हमे सही दिशा देखता नहि बलकि उस पर किस तरह चलना है ये भी सिखता है।

mygov_1690425268126056491