ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

സെൽഫി മത്സരം - ഭാരത് കി നാരി ഇൻ സാരി

സെൽഫി മത്സരം - ഭാരത് കി നാരി ഇൻ സാരി
ആരംഭ തീയതി:
Jan 16, 2024
അവസാന തീയതി :
Jan 26, 2024
23:45 PM IST (GMT +5.30 Hrs)
Submission Closed

അനന്ത സൂത്ര - അനന്തമായ നൂൽ, ...

അനന്ത സൂത്ര - അനന്തമായ നൂൽ,
പൊട്ടാത്ത നൂലുകൾ, പുതിയ തുടക്കങ്ങൾ.
എണ്ണമറ്റ പാറ്റേണുകളുള്ള മഴവില്‍ നിറങ്ങളും എണ്ണമറ്റ ടെക്സ്ചറുകളും
നമ്മുടെ ദൈനം ദിന ലോകത്തിന്‍റെ അതിരുകൾ നിശ്ചയിക്കുന്ന, ഊടിലും പാവിലും നെയ്തെടുക്കുന്നു.
മൈൽക്കണക്കിന് തുണികൾ, രൂപഘടനയില്ലാത്ത തുണികൊണ്ടു ഒഴുകുന്ന മുറ്റങ്ങൾ,
കുഞ്ഞുങ്ങളെയും കുടുംബത്തെയും പോറ്റുവാനായി,
വയലുകളിലും, ഗ്രാമങ്ങളിലും നഗരങ്ങളിലും, ജോലിസ്ഥലങ്ങളിലും
 സ്കൂളുകളിലും, ജനനങ്ങൾ, വിവാഹങ്ങൾ, ഉത്സവങ്ങൾ, പ്രാർത്ഥനകൾ, കൂദാശകള്‍ എന്നിവിടങ്ങളിലെല്ലാം എത്തിച്ചേരുന്നതിനായി ഭംഗിയായി സ്ത്രീകളെ   
അണിയിച്ചൊരുക്കുന്നു.
ഈ ഉയരുന്ന മുറ്റം പരസ്പരം,
ഓരോ ദിവസത്തെയും അടുത്ത ദിവസവുമായി ബന്ധിപ്പിക്കുന്നു.
അവസാനമില്ലാത്ത ഇഴകൾ, ഊർജ്ജസ്വലതയോടെ പല മടങ്ങ് കഥകൾ നെയ്തെടുക്കുന്നു.
ഈ വസ്ത്രം ധരിക്കുന്ന മനുഷ്യർ, അനന്തമായി ലോകത്തെ നയിക്കുന്നു. - ഡോ. രത്‌ന രാമൻ

ഭാരതം ലോകത്തിന് സമ്മാനിച്ച ക്ലാസിക്, കാലാതീതമായ ഫാഷൻ പീസാണ് സാരി. ഈ റിപ്പബ്ലിക് ദിനത്തിൽ, കർത്തവ്യ പാതയിൽ ഒരു ലിറിക്കൽ ടെക്സ്റ്റൈൽ ഇൻസ്റ്റാളേഷനോടൊപ്പം സാരി ആഘോഷിക്കുക. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1900 ഓളം സാരികളും ഡ്രപ്പുകളും ഈ ഇൻസ്റ്റാളേഷനിൽ ഉൾക്കൊള്ളുന്നു. പ്രദർശനത്തിലുള്ള സാരികളും ഡ്രപ്പുകളും വൈവിധ്യമാർന്ന നെയ്ത്തുകൾ, എംബ്രോയിഡറികൾ, പ്രിൻ്റുകൾ, ടൈ-ആൻഡ്-ഡൈ ടെക്നിക്കുകൾ എന്നിവ പ്രദർശിപ്പിക്കും. ഇൻസ്റ്റാളേഷന്‍റെ സെൻട്രൽ എൻക്ലോഷർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിമനോഹരമായ എംബ്രോയിഡറികൾ പ്രദർശിപ്പിക്കുന്നു.

വരൂ, സാരിയുടെ ഭംഗിയും നമ്മുടെ നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും കലാവൈഭവവും ആഘോഷിക്കൂ.

സാംസ്കാരിക മന്ത്രാലയം, മൈഗവുമായി സഹകരിച്ച്, "ഭാരത് കി നാരി ഇൻ സാരി" എന്ന മത്സരം സംഘടിപ്പിക്കുന്നു, രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സ്ത്രീകളെ അവരുടെ ഭംഗിയും ശൈലിയും വ്യക്തിത്വവും പ്രദർശിപ്പിക്കാൻ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്ന സാരി ധരിക്കുവാൻ ക്ഷണിക്കുന്നു.

പങ്കെടുക്കുന്നവർ അവരുടെ മുഴുവൻ പേര്, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, സംസ്ഥാനം, ജില്ല എന്നിവയ്‌ക്കൊപ്പം അവർ തിരഞ്ഞെടുത്ത സാരി,അതിന്‍റെ പ്രാധാന്യം, അവരുടെ സ്‌റ്റൈലിങ്ങിന് പിന്നിലെ പ്രചോദനം എന്നിവയുടെ ഹ്രസ്വ വിവരണത്തോടൊപ്പം ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

പങ്കാളിത്ത മാനദണ്ഡം:
ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും പ്രദേശങ്ങളിലും ഉള്ള സ്ത്രീകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സാരിയുടെ വൈവിദ്ധ്യത്തിന്‍റെയും ഉൾക്കൊള്ളലിന്‍റെയും അതുല്യമായ സൗന്ദര്യത്തിന്‍റെയും ആഘോഷമാണിത്.

പാരിതോഷികം:
മൈഗവ് പ്ലാറ്റ്‌ഫോമിലും AKAM സോഷ്യൽ മീഡിയ ഹാൻഡിലുകളിലും മികച്ച സെൽഫികൾ പ്രദർശിപ്പിക്കും.

ഈ ടാസ്കിന് കീഴിലുള്ള സബ്മിഷനുകൾ
1086
മൊത്തം
0
അംഗീകരിക്കപ്പെട്ടവ
1086
അണ്ടർ റിവ്യൂ
Reset