ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

കലീന്‍ മാര്‍ക്ക് ലോഗോ ഡിസൈന്‍ മല്‍സരം

കലീന്‍ മാര്‍ക്ക് ലോഗോ ഡിസൈന്‍ മല്‍സരം
ആരംഭ തീയതി:
Dec 27, 2023
അവസാന തീയതി :
Jan 30, 2024
23:45 PM IST (GMT +5.30 Hrs)
View Result Submission Closed

ഡെവലപ്മെന്‍റ് കമ്മീഷണര്‍(കരകൗശലവസ്തുക്കൾ), ടെക്സ്റ്റൈൽസ് മന്ത്രാലയം, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർപെറ്റ് ടെക്നോളജി (IICT, ഭദോഹി)...

ഡെവലപ്മെന്‍റ് കമ്മീഷണര്‍(കരകൗശലവസ്തുക്കൾ), ടെക്സ്റ്റൈൽസ് മന്ത്രാലയം, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർപെറ്റ് ടെക്നോളജി (IICT, ഭദോഹി) ജോധ്പൂറിലെ സെന്‍ട്രല്‍ വൂള്‍ ഡെവലപ്മെന്‍റ് ബോർഡ് (CWDB) കൂടാതെ മൈഗവു മായി സഹകരിച്ച് ഒരു മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ കൈകൊണ്ട് നിർമ്മിച്ച കമ്പിളി പരവതാനികൾ, ചവിട്ടുമെത്ത എന്നിവയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനായി ഒരു പ്രതീകം സൃഷ്ടിക്കുക എന്നതാണ് ലോഗോ രൂപകൽപ്പനയുടെ ലക്ഷ്യം.

ഇന്ത്യൻ പൗരന്മാരിൽ സർഗ്ഗാത്മകതയും നൂതനആശയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്‍റെ മറ്റൊരുദ്ദേശ്യം.

മത്സരത്തെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ :

മത്സരത്തിന്‍റെ തീം: ഇന്ത്യയിൽ കൈകൊണ്ട് നിർമിക്കുന്ന കമ്പിളി പരവതാനികൾക്കും ചവിട്ടുമെത്തകള്‍ക്കും ഗുണനിലവാരം ഉറപ്പിക്കുന്നതിനുള്ള ലേബലായി അടയാളപ്പെടുത്താനുള്ള ലോഗോ രൂപകൽപ്പന ചെയ്യാൻ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു.

ലോഗോയുടെ നിബന്ധനകള്‍:

a. 2.5 സെൻറിമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ വലിപ്പമുള്ള ലോഗോയ്ക്ക് രണ്ട് പതിപ്പുകൾ ഉണ്ടായിരിക്കണം: 80% കമ്പിളിയും അതിൻ മുകളിലും ഉള്ള ഉൽപ്പന്നങ്ങൾക്ക് ഒന്ന്, 50% കമ്പിളിയും അതിൻ മുകളിലും ഉള്ള ഉൽപ്പന്നങ്ങൾക്ക് മറ്റൊന്ന്.

b. ഇമേജ് ഫോർമാറ്റ് PDF അല്ലെങ്കിൽ SVG ആയിരിക്കണം.

സമർപ്പിക്കുന്നതിന്‍റെ കൂടാതെ സാങ്കേതിക നിര്‍ദേശങ്ങള്‍:

i. പങ്കെടുക്കുന്നവർ അവരുടെ ആശയത്തിന്‍റെയും പ്രചോദനത്തിന്‍റെയും ഹ്രസ്വ വിവരണത്തോടുകൂടി ആയിരിക്കണം ഒരു ലോഗോ സമർപ്പിക്കേണ്ടത്.
ii. ലോഗോ അദ്വിതീയവും ഗംഭീരവുമായിരിക്കണം.
iii. എൻട്രികൾ ഒറിജിനൽ ആയിരിക്കണം, കരകൗശല ഡിസൈനുകൾ ആയിരിക്കണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് സൃഷ്ടിച്ചതായിരിക്കരുത്.

ഗ്രാട്ടിഫിക്കേഷൻ/പ്രതിഫലങ്ങൾ:

1. മികച്ച ലോഗോ എൻട്രിക്ക് ₹25,000-വും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
2. പ്രോത്സാഹന സമ്മാനങ്ങളിൽ ഒന്നും രണ്ടും റണ്ണേഴ്സ് അപ്പുകൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക www.iict.ac.in

ഇവിടെ ക്ലിക്ക് ചെയ്യുക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും (PDF 26 KB)

ഈ ടാസ്കിന് കീഴിലുള്ള സബ്മിഷനുകൾ
1139
മൊത്തം
0
അംഗീകരിക്കപ്പെട്ടവ
1139
അണ്ടർ റിവ്യൂ