ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

ഒരു ഹ്രസ്വ വീഡിയോ സൃഷ്‌ടിച്ച് വൃഷഭനോടുള്ള നിങ്ങളുടെ സ്നേഹം കാണിക്കൂ - ഇന്ത്യൻ ബ്രീഡ് ബുൾ

ഒരു ഹ്രസ്വ വീഡിയോ സൃഷ്‌ടിച്ച് വൃഷഭനോടുള്ള നിങ്ങളുടെ സ്നേഹം കാണിക്കൂ - ഇന്ത്യൻ ബ്രീഡ് ബുൾ
ആരംഭ തീയതി:
Nov 08, 2023
അവസാന തീയതി :
Dec 17, 2023
23:45 PM IST (GMT +5.30 Hrs)
View Result Submission Closed

കർഷകരെയും വിദ്യാർത്ഥികളെയും, കൂടാതെ താൽപ്പര്യമുള്ള മറ്റുള്ളവരെയും പ്രാദേശിക പാരമ്പര്യ രീതികളും സമ്പ്രദായങ്ങളും രേഖപ്പെടുത്താനും പ്രദർശിപ്പിക്കാനും ക്ഷണിക്കുന്നു. ഇതിനായി ഫോട്ടോഗ്രാഫുകളും ഹ്രസ്വ വീഡിയോകളും ...

കർഷകരെയും വിദ്യാർത്ഥികളെയും, കൂടാതെ താൽപ്പര്യമുള്ള മറ്റുള്ളവരെയും പ്രാദേശിക പാരമ്പര്യ രീതികളും സമ്പ്രദായങ്ങളും രേഖപ്പെടുത്താനും പ്രദർശിപ്പിക്കാനും ക്ഷണിക്കുന്നു. ഇതിനായി ഫോട്ടോഗ്രാഫുകളും ഹ്രസ്വ വീഡിയോകളും പോലുള്ള മൾട്ടി-മീഡിയ ഉള്ളടക്കം ഉപയോഗിക്കാം, ഒപ്പം ഇവയുടെ ചരിത്രം, പ്രാധാന്യം, പ്രയോജനങ്ങൾ, നേട്ടങ്ങൾ എന്നിവ അടങ്ങുന്ന വിശദീകരണക്കുറിപ്പുകളും ചേര്‍ക്കേണ്ടതുണ്ട്. എൻട്രികൾക്കായി കുടുംബത്തിലെയും സമൂഹത്തിലെയും മുതിർന്നവരുമായി സഹകരിക്കാൻ യുവാക്കളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു.

ഈ സംരംഭത്തിലൂടെ, സുസ്ഥിരവും എല്ലാവരുടെയും ക്ഷേമത്തിനായി പരിശ്രമിക്കുന്നതുമായ നമ്മുടെ അതുല്യമായ പൈതൃകങ്ങളിൽ അഭിമാനബോധം വളർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ യുവ IKS അംബാസഡർമാർ ഭാരതീയ സംസ്കാരത്തെ അതിൻ്റെ എല്ലാ മനോഹരമായ വൈവിധ്യത്തിലും കണ്ടെത്തുന്നതിന് ലോകത്തെ പ്രചോദിപ്പിക്കും.

വൃഷഭോത്സവത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നാടിന്‍റെ സാംസ്കാരിക-പാരമ്പര്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും കാർത്തിക മാസത്തിലെ ആദ്യ ദിവസം വൃഷഭോത്സവമായി ആചരിക്കുന്നു. നമ്മുടെ സാംസ്കാരിക പൈതൃകവും ഇന്ത്യൻ കാളയോടുള്ള സ്നേഹവും വിളിച്ചോതുന്നതാണ് വൃഷഭോത്സവം. ഈ ഉത്സവത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി, IKS ഡിവിഷനുമായി സഹകരിച്ച് മൈഗവ് പോര്‍ട്ടലില്‍ ഒരു ഷോര്‍ട്ട് റീൽ മത്സരം സംഘടിപ്പിക്കുന്നു.

വൃഷഭവുമൊത്തുള്ള നിങ്ങളുടെ റീലുകൾ പങ്കിടുക, ഈ ഗാംഭീര്യമുള്ള ജീവികളുമായുള്ള നിങ്ങളുടെ ബന്ധം പ്രദർശിപ്പിക്കുക! ഈ മത്സരത്തിൽ, നിങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള, വൃഷഭത്തോട് (ഇന്ത്യൻ ബ്രീഡ് ബുൾ) ഇഷ്ടം, സ്നേഹം അല്ലെങ്കില്‍ വികാരം പ്രകടമാക്കുന്ന 30 സെക്കൻഡ് മുതൽ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ റീലിന്‍റെ (സ്വന്തമായി സൃഷ്ടിച്ചതാവണം)ലിങ്ക് സമർപ്പിക്കാൻ ഇന്ത്യൻ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക , നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വേണ്ടി. (PDF 75.33 KB)

ഈ ടാസ്കിന് കീഴിലുള്ള സബ്മിഷനുകൾ
122
മൊത്തം
0
അംഗീകരിക്കപ്പെട്ട
122
അണ്ടർ റിവ്യൂ