ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

പരീക്ഷ പേ ചർച്ച 2024

പരീക്ഷാ പേ ചർച്ച 2024 നെ കുറിച്ച്

പരീക്ഷാ പേ ചർച്ച 2024 നെ കുറിച്ച്

ഓരോ യുവാക്കളും കാത്തിരിക്കുന്ന സംവേദനം വീണ്ടും വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പരീക്ഷ പേ ചർച്ച ഇതാ!

നിങ്ങളുടെ പിരിമുറുക്കവും അസ്വസ്ഥതയും ഉപേക്ഷിച്ച് നിങ്ങളുടെ ആശങ്കകൾ മാറ്റി സ്വതന്ത്രമാകാൻ തയ്യാറെടുക്കൂ! ജനകീയ ആവശ്യപ്രകാരം, ഇത്തവണ പ്രധാനമന്ത്രിമാരുടെ വൻ ജനപ്രീതിയാർജ്ജിച്ച ആശയവിനിമയത്തിൽ വിദ്യാർത്ഥികൾ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും ഉണ്ടാകും.

എക്കാലത്തെയും പ്രചോദിപ്പിക്കുന്ന പ്രധാനമന്ത്രിമാരിൽ ഒരാളുമായി ഇടപഴകാനും അദ്ദേഹത്തോട് നുറുങ്ങുകൾ ചോദിക്കാനും ഉപദേശം തേടാനും നിങ്ങൾക്കും അവസരം നേടാം... നിങ്ങൾ എപ്പോഴും ഉത്തരം ലഭിക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യങ്ങൾ പോലും ചോദിക്കാം !

അപ്പോൾ, പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പിൽ പങ്കെടുക്കാൻ നിങ്ങൾക്ക് (ഒരു വിദ്യാർത്ഥിയോ രക്ഷിതാവോ അധ്യാപകനോ) എങ്ങനെ അവസരം ലഭിക്കും? അത് വളരെ ലളിതമാണ്.

അത് വളരെ ലളിതമാണ് .

  • ലളിതം -1

    മൈഗവ് ഇന്നൊവേറ്റ് പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചർച്ച മത്സരത്തിൽ പങ്കെടുക്കുക (https://innovateindia.mygov.in/ppc-2024/)

  • ലളിതം -2

    ഓർക്കുക, മത്സരം സംഘടിപ്പിക്കുന്നത് 6 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക്

  • ലളിതം -3

    വിദ്യാർത്ഥികൾക്ക് അവരുടെ പ്രതികരണങ്ങൾ സമർപ്പിക്കാം

  • ലളിതം -4

    വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് അവരുടെ ചോദ്യവും സമർപ്പിക്കാവുന്നതാണ് പരമാവധി 500 അക്ഷരങ്ങളിൽ

  • ലളിതം -5

    രക്ഷിതാക്കൾക്കും അധ്യാപകർക്കും അവർക്ക് മാത്രമായി രൂപകൽപ്പന ചെയ്ത ഓൺലൈൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം കൂടാതെ അവരുടെ എൻട്രികൾ സമർപ്പിക്കാം

പ്രതിഫലം

  • പ്രതിഫലം -1

    വിജയികൾക്ക് പരീക്ഷ പേ ചർച്ച പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കും

  • പ്രതിഫലം -2

    ഓരോ വിജയിക്കും പ്രത്യേകം തയ്യാറാക്കിയ പ്രശംസാപത്രം ലഭിക്കുന്നതായിരിക്കും

  • പ്രതിഫലം-3

    വിജയികളിൽ നിന്നുള്ള ഒരു ചെറിയ സംഘം വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും കൂടാതെ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിക്കും. ഈ പ്രത്യേക വിജയികളിൽ ഓരോരുത്തർക്കും പ്രധാനമന്ത്രിക്കൊപ്പം അവരുടെ ഓട്ടോഗ്രാഫ് ചെയ്ത ഫോട്ടോയുടെ ഡിജിറ്റൽ സുവനീറും ലഭിക്കും

  • പ്രതിഫലം-4

    ഓരോ വിജയിക്കും ഒരു പ്രത്യേക പരീക്ഷാ പേ ചർച്ച കിറ്റ് ലഭിക്കും

PPC 2024 പ്രവർത്തനങ്ങൾ

നടന്നുകൊണ്ടിരിക്കുന്നു -1
PPC-2024 മത്സരം

(6-12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി തുറന്നിരിക്കുന്നു)

Participate Now (Server 1)

Participate Now (Server 2)

എക്സാം വാരിയേഴ്സ്

യുവാക്കൾക്ക് സമ്മർദ്ദരഹിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'എക്സാം വാരിയേഴ്സ്' എന്ന വലിയ പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് പരീക്ഷാ പേ ചർച്ച.
ഓരോ കുട്ടിയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും സ്വയം പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന അന്തരീക്ഷം വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിത്. ഈ പ്രസ്ഥാനത്തെ പ്രചോദിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 'എക്‌സാം വാരിയേഴ്‌സ്' എന്ന പുസ്തകമാണ്. വിദ്യാഭ്യാസത്തോടുള്ള നവോന്മേഷദായകമായ സമീപനമാണ് ഈ പുസ്തകത്തിലൂടെ പ്രധാനമന്ത്രി വിശദീകരിച്ചത്. വിദ്യാർത്ഥികളുടെ അറിവിനും സമഗ്രമായ വികസനതിനും പ്രാഥമിക പ്രാധാന്യം നൽകുന്നു. അനാവശ്യമായ സമ്മർദം മൂലം പരീക്ഷയെ ഒരു ജീവന്മരണ സാഹചര്യമാക്കി മാറ്റുന്നതിനു പകരം ശരിയായ കാഴ്ചപ്പാടിൽ പരീക്ഷകൾ നടത്തണമെന്ന് പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
പഠനം ആസ്വാദ്യകരവും തൃപ്തികരവും അനന്തവുമായ ഒരു യാത്രയായിരിക്കണം - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകത്തിലെ സന്ദേശമാണിത്.
NaMo ആപ്പിലെ എക്സാം വാരിയേഴ്‌സ് മൊഡ്യൂൾ എക്സാം വാരിയേഴ്‌സ് പ്രസ്ഥാനത്തിലേക്ക് ഒരു ഇൻ്ററാക്ടീവ് ടെക് എലമെന്‍റ് ചേർക്കുന്നു.'എക്‌സാം വാരിയേഴ്‌സ്' എന്ന പുസ്തകത്തിൽ പ്രധാനമന്ത്രി എഴുതിയ ഓരോ മന്ത്രത്തിന്‍റെയും കാതലായ സന്ദേശങ്ങൾ ഇത് ആശയവിനിമയം നടത്തുന്നു.
ഈ മൊഡ്യൂൾ യുവാക്കൾക്ക് മാത്രമല്ല,മാതാപിതാക്കൾക്കും അധ്യാപകർക്കും വേണ്ടിയുള്ളതാണ്. എക്സാം വാരിയേഴ്സിൽ പ്രധാനമന്ത്രി എഴുതിയ മന്ത്രങ്ങളും ആശയങ്ങളും എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയും, കാരണം ഓരോ മന്ത്രവും ചിത്രപരമായി പ്രതിനിധീകരിക്കുന്നു. പ്രായോഗിക മാർഗങ്ങളിലൂടെ ആശയങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്ന ചിന്തോദ്ദീപകവും എന്നാൽ ആസ്വാദ്യകരവുമായ പ്രവർത്തനങ്ങളും മൊഡ്യൂളിനുണ്ട്.

PPC 2024 with Hon’ble PM Shri Narendra Modi

PPC വീഡിയോകൾ