ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

അടല് ടിങ്കറിംഗ് ലാബ് മാരത്തണ് 2019

ബാനര്‍

അടല് ടിങ്കറിംഗ് ലാബ് മാരത്തണ് 2019

ഈ വര്‍ഷം നിങ്ങളുടെ മാരത്തണ്‍ രൂപകല്‍പ്പന ചെയ്യാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു! ഇന്ത്യയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവരുടെ സര്‍ഗ്ഗാത്മകത പുറത്ത് കൊണ്ടുവന്ന് മെച്ചപ്പെട്ട സ്‌കൂള്‍ അന്തരീക്ഷത്തിനും അതുവഴി സന്തോഷകരമായ കുട്ടിക്കാലത്തിനും വേണ്ടി നവീകരിക്കുകയും ചെയ്യും.

നിങ്ങളുടെ സ്‌കൂളിനുള്ളില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങളോട് പറയുക, അത് ഈ വര്‍ഷത്തെ മാരത്തോണിന്റെ പ്രമേയം ആയേക്കാം, അത് പരിഹരിക്കാന്‍ രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കും.

  • സ്കൂളിൽ അല്ലെങ്കിൽ ഓൺലൈനിൽ നിങ്ങൾ എപ്പോഴെങ്കിലും ഉപദ്രവം നേരിട്ടിട്ടുണ്ടോ?
  • നിങ്ങൾ വിവേചനം അനുഭവിക്കുന്നുണ്ടോ?
  • നിങ്ങളുടെ സ്‌കൂള്‍ പരിസരം സുരക്ഷിതമല്ലാത്തതോ വൃത്തിഹീനമായതോ ആണോ?

അതോ ആരോഗ്യകരവും സമാധാനപരവുമായ ഒരു സമൂഹത്തിനും അതിന്റെ വികസനത്തിനും പരിഹരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാനുള്ള നിങ്ങളുടെ അവസരം ഇതാ!

ഒരു പ്രശ്നവും വളരെ നിസ്സാരമല്ല, ഓരോ പ്രശ്നത്തിനും ഒരു പരിഹാരമുണ്ട്.

സ്പ്രിൻറ് അല്ല മറിച്ച് മാരത്തൺ ഓർക്കുക, അതിനാൽ പതുക്കെ പോയി നിങ്ങളുടെ പരിഹാരം ഉപയോഗിച്ച് നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ കഠിനമായി ചിന്തിക്കുക. വഴിയിൽ നാഴികക്കല്ലുകൾ എത്തിച്ചേർന്ന്, സ്കൂൾ പരിതസ്ഥിതിയിൽ ഒരു വലിയ ആഘാതം സൃഷ്ടിക്കുന്നതിനും ഒരേ പ്രശ്നം നേരിടുന്ന നിങ്ങളുടെയും മറ്റുള്ളവരുടെയും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക.

മാരത്തണിലെ നാഴികക്കല്ലുകൾ

atl-mtstone

ഘട്ടം 1
നിങ്ങളുടെ സ്കൂളിലെ അനുഭവത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രസ്താവനകൾ പങ്കിടുക.
സ്‌കൂളിലെ ഏത് പ്രശ്‌നത്തെയാണ് നിങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നത്?

പ്രമേയങ്ങൾ

പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിശാലമായ വിഭാഗങ്ങൾ താഴെ കാണിച്ചിരിക്കുന്നു. ഇമേജിൽ ക്ലിക്കുചെയ്ത് ഉടനടി പരിഹാരം ആവശ്യമുള്ള മറ്റേതെങ്കിലും പ്രസക്തമായ പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.

ഗുണനിലവാര വിദ്യാഭ്യാസം

ഗുണനിലവാര വിദ്യാഭ്യാസം

എല്ലാവർക്കും തുല്യത

എല്ലാവർക്കും തുല്യത

സമാധാനം, നീതി, പ്രബലമായ സ്ഥാപനങ്ങൾ

സമാധാനം, നീതി, പ്രബലമായ സ്ഥാപനങ്ങൾ

നല്ല ആരോഗ്യവും ക്ഷേമവും

നല്ല ആരോഗ്യവും ക്ഷേമവും

ഘട്ടം 2
ഷോർട്ട്ലിസ്റ്റ് ചെയ്ത പ്രശ്ന പ്രസ്താവന / പ്രമേയങ്ങള്‍ വോട്ട് ചെയ്യുക

'ഇന്ത്യയിലെ വിദ്യാര്‍ത്ഥികളായ നിങ്ങളെല്ലാവരും നിങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ചില പ്രശ്നങ്ങള്‍ ഞങ്ങളുമായി പങ്കിട്ടു. അവയില്‍ നിന്ന് ഉയര്‍ന്നുവന്ന വിശാലമായ പ്രമേയങ്ങള്‍ ചുവടെയുണ്ട്. ഈ ATL മാരത്തണില്‍ 2019-ല്‍ നിങ്ങള്‍ സഹവസിക്കുന്നതും പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരു പ്രശ്‌ന പ്രസ്താവനയില്‍ വോട്ട് ചെയ്യുക.'

ഷോർട്ട്ലിസ്റ്റ് ചെയ്ത പ്രശ്ന പ്രസ്താവന / പ്രമേയങ്ങള്‍ വോട്ട് ചെയ്യുക

ഷോർട്ട്ലിസ്റ്റ് ചെയ്ത പ്രശ്ന പ്രസ്താവന / പ്രമേയങ്ങള്‍ വോട്ട് ചെയ്യുക

ഘട്ടം 3
നിങ്ങൾ അസോസിയേറ്റ് ചെയ്യുന്ന ഒരു പ്രശ്ന പ്രസ്താവനയും ഗവേഷണവും അത് പരിഹരിക്കാൻ ആശയവും തിരഞ്ഞെടുക്കുക.

ഘട്ടം 4
ഗവേഷണത്തിനും ആശയത്തിനുമായി നിങ്ങള്‍ തിരഞ്ഞെടുത്ത പ്രശ്ന പ്രസ്താവനയ്ക്കായി നവീകരിക്കുക
നിങ്ങളുടെ സ്കൂളിലോ സമൂഹത്തിലോ പരിഹാരം നടപ്പാക്കുക.