ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

75 ലക്ഷം പോസ്റ്റ് കാര്‍ഡ് പ്രചാരണം

ബാനർ .
ആമുഖം .

വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരത വകുപ്പുമായി സഹകരിച്ച് പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ എന്ന പ്രവര്‍ത്തനത്തിന് തപാല്‍ വകുപ്പിനെ ചുമതലപ്പെടുത്തി.

കാമ്പെയ്നിന് കീഴില്‍, 4 മുതല്‍ 12ാം ക്ലാസ് വരെയുള്ള 75 ലക്ഷം വിദ്യാര്‍ത്ഥികള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഹിന്ദി / ഇംഗ്ലീഷ് / ഏതെങ്കിലും ഷെഡ്യൂള്‍ഡ് ഭാഷയില്‍ സ്വാതന്ത്ര്യ സമരത്തിലെ ആഘോഷിക്കപ്പെടാത്ത് നായകര്‍, 2047-ല്‍ ഇന്ത്യക്കായുള്ള എന്റെ ദര്‍ശനം എന്നീ രണ്ട് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ഒരു പോസ്റ്റ് കാര്‍ഡ് എഴുതുമെന്ന് വിഭാവനം ചെയ്തിട്ടുണ്ട്.

പ്രചാരണം 2021 ഡിസംബര്‍ 01 മുതല്‍ 2021 ഡിസംബര്‍ 20 വരെയാണ്

1.13 ലക്ഷത്തിലധികം സ്‌കൂളുകളിലേക്ക് പോസ്റ്റ് കാര്‍ഡുകള്‍ വില്‍ക്കാനും അതത് സ്‌കൂളുകളില്‍ പോസ്റ്റ് കാര്‍ഡ് റൈറ്റിംഗ് സെഷന്‍ നല്‍കാനും സ്‌കൂള്‍ അധികാരികള്‍ അത് വിലയിരുത്തി ഓരോ സ്‌കൂളിലെയും മികച്ച 10 എന്‍ട്രികള്‍ തിരഞ്ഞെടുത്ത് CBSE & മൈഗവ് പോര്‍ട്ടലുകളില്‍ അപ്ലോഡ് ചെയ്യുകയും ഫിസിക്കല്‍ കാര്‍ഡുകള്‍ ശേഖരിച്ച് പ്രത്യേക ബാഗുകളില്‍ ഡല്‍ഹിയിലേക്ക് അയക്കുകയും ചെയ്യാന്‍ രാജ്യത്തുടനീളമുള്ള 10,000 പോസ്റ്റല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും അണിനരത്തി.

രാജ്യത്തെ 64,201 സ്കൂളുകളിലെ 1.07 കോടി വിദ്യാര്‍ത്ഥികളാണ് ഇതുവരെ കാമ്പയിനിൽ പങ്കെടുത്തത്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി വിലാസം നല്‍കിയ 1.37 കോടി പോസ്റ്റ് കാര്‍ഡുകള്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ വാങ്ങിയതിനാല്‍, കാമ്പയിന്‍ 31.12.2021 വരെ നീട്ടിയിരിക്കുന്നു

ഈ കാമ്പെയ്നോടുള്ള മികച്ച പ്രതികരണം ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഉണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ, 12 രാജ്യങ്ങളിലെ 42 സ്‌കൂളുകള്‍ ഇതിനകം ഈ കാമ്പെയ്നില്‍ പങ്കെടുക്കുകയും 19,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകള്‍ എഴുതുകയും ചെയ്തു.

പ്രശസ്തമായ ഈ കാമ്പയിനിനെ ആസ്പദമാക്കി ഒരു ഹ്രസ്വചിത്രം നിർമ്മിക്കാനും വകുപ്പ് ശ്രമിക്കുന്നുണ്ട്. ഗിന്നസ് റെക്കോർഡായി ഇത് രജിസ്റ്റർ ചെയ്യാനും പദ്ധതിയുണ്ട്.

സാംസ്കാരിക മന്ത്രാലയവുമായി കൂടിയാലോചിച്ചു് വരും ദിവസങ്ങളിൽ ഈ തപാൽ കാർഡുകൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നൽകാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

ഇന്ത്യന്‍ പോസ്റ്റ് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നു.
ഉൾപ്പെട്ടവ-1

75 ലക്ഷം പോസ്റ്റ്കാർഡ് പ്രചാരണം

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് 75 ലക്ഷം വിദ്യാർത്ഥികൾ പോസ്റ്റ് കാര്‍ഡ് എഴുതുന്നു

ഉൾപ്പെട്ടവ-1

പോസ്റ്റൽ വീക്ക് 2021

സൂക്ഷിച്ചുവെച്ച കത്തുകളുടെയും പോസ്റ്റ്കാർഡുകളുടെയും അമൂല്യ സ്മരണകൾ പങ്കുവെക്കുക

ഉൾപ്പെട്ടവ-2

തപാല്‍ സ്റ്റാമ്പ് ശേഖരണ ദിനം

നിങ്ങള്‍ ആദ്യം ശേഖരിച്ച സ്റ്റാമ്പും അതിനു പിന്നിലെ കഥയും പങ്കിടുക

കയറ്റുമതിക്കാർ-സർവേ

ചർച്ച

സുർ - കയറ്റുമതിക്കാരുടെ ആവശ്യകത മനസ്സിലാക്കുന്നതിനുള്ള സർവേ

പോസ്റ്റ്കാർഡ്
മീഡിയ കോർണർ
വീഡിയോകൾ / വെബിനാറുകൾ