ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

എന്‍റെ ആദ്യ വോട്ട് – രാജ്യത്തിന് വേണ്ടി

ബാനർ

എൻ്റെ ആദ്യ വോട്ടിനെക്കുറിച്ച്

ജനാധിപത്യത്തിൻ്റെ പാതയിലേക്ക് നിങ്ങളുടെ ആദ്യ ചുവടുവെക്കാൻ തയ്യാറായിരിക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ യുവാക്കളിൽ ഒരാളാണോ നിങ്ങൾ? എന്‍റെ ആദ്യ വോട്ട് – രാജ്യത്തിന് വേണ്ടി ക്യാമ്പയിനിലൂടെ, ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവമായ 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

തൻ്റെ 110-ാമത് മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളോട്, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരോട്, ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ ആഹ്വാനം ചെയ്യുന്നു എന്‍റെ ആദ്യ വോട്ട് – രാജ്യത്തിന് വേണ്ടി ക്യാമ്പയിനിലൂടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുക്കാനും മറ്റുള്ളവരെ പങ്കാളികളാക്കുവാൻ പ്രേരിപ്പിക്കാനും അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.

നമ്മുടെ യുവ വോട്ടർമാരെ അവരുടെ വോട്ട് രേഖപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, എന്‍റെ ആദ്യ വോട്ട് – രാജ്യത്തിന് വേണ്ടി ക്യാമ്പയിനിലൂടെ, വിവിധ സൃഷ്ടിപരമായ മത്സരങ്ങളിലൂടെ യുവാക്കൾക്ക് നമ്മുടെ രാജ്യത്തിൻ്റെ ഭാവി വിഭാവനം ചെയ്യാൻ കഴിയുന്ന മത്സരാത്മകവും എന്നാൽ സഹകരണപരവുമായ അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട, രാജ്യത്തോടുള്ള നിങ്ങളുടെ പ്രതീക്ഷകൾ, നിങ്ങളുടെ ആദ്യ വോട്ടിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന അധികാരം എന്നിവ ഉപയോഗിക്കുന്നതിനായി ഞങ്ങളോടൊപ്പം ചേരൂ.

എന്‍റെ ആദ്യ വോട്ട് – രാജ്യത്തിന് വേണ്ടി എന്നത് ഒരു ക്യാമ്പയിൻ മാത്രമല്ല. ഇത് രാജ്യസ്‌നേഹത്തിൻ്റെ വികാരമാണ്, ഉത്തരവാദിത്തത്തിലേക്കുള്ള ആഹ്വാനമാണ്, നിങ്ങളുടെ രാജ്യത്തിൻ്റെ ശില്പിയാകാനുള്ള നിങ്ങളുടെ അവസരം കൂടിയാണിത്.

മൂവ്മെൻ്റിൽ ചേരൂ. നിങ്ങളുടെ ആദ്യ വോട്ട് കൊണ്ട്. നമുക്ക് ഒരുമിച്ച് രാജ്യത്തിനായി ഒരു പുതിയ അധ്യായം എഴുതാം!

വീഡിയോ ഗാനം

മൈഗവ് പ്രവർത്തനങ്ങൾ

ആക്ടിവിറ്റീസ്
എന്‍റെ ആദ്യ വോട്ട്, രാജ്യത്തിന് വേണ്ടി
ആക്ടിവിറ്റീസ്
ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ക്വിസ്
ആക്ടിവിറ്റീസ്
ദേശ് ഹമാരാ കൈസാ ഹോ എന്ന വിഷയത്തിൽ റീൽ നിർമ്മാണ മത്സരം
ആക്ടിവിറ്റീസ്
ദേശ് ഹമാരാ കൈസാ ഹോ എന്ന വിഷയത്തിൽ ഒരു പോഡ്കാസ്റ്റ് സൃഷ്ടിക്കുക
ആക്ടിവിറ്റീസ്
ദേശ് ഹമാര കൈസ ഹോ എന്ന വിഷയത്തിൽ ബ്ലോഗ് ക്ഷണിക്കുന്നു