ഹോം | മൈഗവ്

ആക്സസബിലിറ്റി
ആക്സസബിലിറ്റി ടൂളുകൾ
വർണ്ണ ക്രമീകരണം
വാചക വലുപ്പം
നാവിഗേഷൻ ക്രമീകരണം

റിപ്പബ്ലിക് ദിനം 2021

ബാനർ .

റിപ്പബ്ലിക് ദിനം 2021

വളരെ നീണ്ട സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ദിനത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.21 തോക്കുകളുടെ അഭിവാദ്യവും ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തിയതും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്ര പിറവിക്ക് വഴിയൊരുക്കി. അതിനുശേഷം ജനുവരി 26 ന് ദേശീയ അവധി പ്രഖ്യാപിക്കുകയും ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി അംഗീകരിക്കുകയും ചെയ്തു. ഈ ചരിത്രദിനം മുതല്‍, ജനുവരി 26 രാജ്യമെമ്പാടും ആഘോഷങ്ങളും ദേശസ്‌നേഹവും കൊണ്ട് ആഘോഷിക്കപ്പെടുന്നു.

രാഷ്ട്രപതി ഭവന്് സമീപമുള്ള റെയ്‌സിന ഹില്‍, രാജ്പഥ്, ഇന്ത്യാ ഗേറ്റ് കടന്നു് ചരിത്രപ്രധാനമായ ചെങ്കോട്ട വരെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് പരിപാടിക്ക് തുടക്കമാകുന്നത്. രാജ്യത്തിന്‍ വേണ്ടി ജീവത്യാഗം ചെയ്ത മുഴുവന്‍ സൈനികരെയും അനുസ്മരിക്കുന്ന ചടങ്ങാണിത്. അധികം വൈകാതെ 21 തോക്ക് സല്യൂട്ട് നല്‍കി രാഷ്ട്രപതി പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന, പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ ഗംഭീരമായ പരേഡുകളുടെ ഒരു പരമ്പരയ്ക്ക് ഇത് തുടക്കം കുറിക്കുന്നു. മനോഹരമായ ടാബ്ലോകള്‍ നിര്‍മ്മിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവരുടെ സംസ്‌കാരവും പ്രത്യേകതയും പ്രദര്‍ശിപ്പിക്കുന്നു.

നമ്മുടെ71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിൻറെ ഭാഗമായി വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് മൈഗവ് ആഥിത്യം വഹിക്കുന്നു

നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

ദേശസ്നേഹ ക്വിസ്

ദേശസ്നേഹ ക്വിസ്

പ്രബന്ധ രചനയും ദേശാഭിമാന കവിത രചനാ മത്സരവും

പ്രബന്ധ രചനയും ദേശാഭിമാന കവിത രചനാ മത്സരവും

1971 ബംഗ്ലാദേശ് ലിബറേഷന്‍ സമര ക്വിസ്

1971 ബംഗ്ലാദേശ് ലിബറേഷന്‍ സമര ക്വിസ്

ഹ്രസ്വ ചിത്ര മത്സരം

ഹ്രസ്വ ചിത്ര മത്സരം